Tuesday 17 April 2012

രാഷ്ട്രീയം എന്ന നാടകം

 രാഷ്ട്രീയം ഒരു നാടകമാവുന്നു , നെറ്റില്‍ പുതിയൊരു സമവാക്യം !!!!!! 
ഞാന്‍ ഇന്നലെ വാര്‍ത്ത‍ കണ്ടപ്പോള്‍  
1വി എസ്സിന്റെ പദപ്രയോഗം ന്യായീകരിക്കാനാവില്ല  - ടി എന്‍ സീമ 

  പറയാന്‍ ഒരു അസ്കിത പോലേ...എന്ത് പറ്റി? 

2 സി പി എമ്മില്‍ നിന്നും ഇനിയും പലരും പുറത്തു വരും-പി സി        ജോര്‍ജ്

   അതിനുള്ളതൊക്കെ നമ്മള്‍ ചെയ്തു വെച്ചിട്ടുണ്ടെന്ന് സാരം..

3 . മലമ്പുഴയില്‍ കാട്ടാനകള്‍ കാട് കയറുന്നില്ല.

   നമ്മുടെ  നേതാക്കള്‍ സംസാരിച്ചു  കാട് കയറുന്നത് കൊണ്ടാവാം.

4 . അറസ്റ്റിലായ കള്ളന്‍ നല്‍കിയത് എ എസ് ഐ യുടെ വിലാസം എസ് ഐ പരിശോധിക്കാതെ

    കേസ് സമര്‍പ്പിച്ചു.

   രണ്ടുപേരിലും  വലിയ വ്യത്യാസം തോന്നി കാണില്ല.

5 . രക്ത സാക്ഷിയെ അനുസ്മരിക്കാനുള്ള വേദിയില്‍ അതെ കൊലക്കേസ് പ്രതിക്ക് സി പി എം ക്ഷണം

   രക്ത സാക്ഷികളെ സൃഷ്ടിക്കുന്നവരും വേണമല്ലോ

6 .കപ്പലില്‍ നിന്നുള്ള വെടിവെപ്പ് .പ്രതികരിക്കുന്നില്ലെന്ന് കൊണ്ഗ്രസ്സു.

    സ്വന്തക്കാരല്ലേ  അകത്തു ചോദിച്ചിട്ടാകാം എന്ന് കരുതി.

7 . സി പി എം തകരരുതെന്നു അഴീകോട് ആഗ്രഹിച്ചു-പിണറായി.

     തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നൊരു   വ്യംഗ്യം അതിലുണ്ടല്ലോ? 

8 . ഇടതു പക്ഷത്തിനു വിമര്‍ശിക്കാന്‍ വിഷയങ്ങളില്ല.-മുഖ്യ മന്ത്രി

     എന്തെങ്കിലുമൊക്കെ ചെയ്തെങ്കിലല്ലേ വിഷയം കിട്ടൂ.

9 . കൊണ്ഗ്രസ്സുകാരെ നിയമിക്കാന്‍ അല്പം അഴിമതി ഒക്കെ ആവാം-ആര്യാടന്‍

     ഗാന്ധിജി,ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇങ്ങിനെ ചിലരെ കുറിച്ച് കേട്ടിട്ടുണ്ടോ?

10 . കപ്പല്‍ ഇടിച്ചു തകര്‍ത്ത ബോട്ട് കണ്ടെത്തിയതായി സൂചന-പത്ര വാര്‍ത്ത

       ഇത്ര ശക്തിയുള്ള ബോട്ട് ഒന്ന് കണ്ടാല്‍ കൊള്ളാമായിരുന്നു.

11 . ഗണേഷ് കുമാറിന്റെ പി എ അഴിമതി ക്കാരന്‍ നേരത്തെ തല്ലേണ്ടാതായിരുന്നു -ബാല കൃഷ്ണ പിള്ള.

      കൊച്ചിലേ  വേണ്ട വിധം  രണ്ടു കൊടുത്തിരുന്നെങ്കില്‍ മകനെങ്കിലും വരുതിയില്‍ നിന്നേനെ.