Friday 29 June 2012

ബറാഅത്ത് രാവ്




          അല്ലാഹു പ്രത്യേകമായി മാനിച്ചവയെ 

ആദരിക്കേണ്ടത് സത്യവിശ്വാസിയുടെ കര്‍ത്തവ്യമത്രെ. 

അത്തരത്തില്‍പ്പെട്ട ഒരു പുണ്യരാവാണ് ബറാഅത്ത് രാവ് 

എന്നപേരില്‍പരക്കെ അറിയപ്പെടുന്നതും 

ആദരിക്കപ്പെടുന്നതുമായ 

ശഅബാന്‍ പതിനഞ്ചാം രാവ്. അല്ലാഹു പറയുന്നു: 

സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം

 തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ 

തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം 

മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ 

കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍) 

വേര്‍തിരിച്ചെഴുതപ്പെടുന്നു” (ദുഖാന്‍ 1-4). ഇക്രിമ(റ) 

തുടങ്ങിയ ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ

 അഭിപ്രായം മേലുദ്ധരിച്ച ആയത്തില്‍പറഞ്ഞ 

ലൈലതുന്‍ മുബാറക കൊണ്ടുള്ള ഉദ്ദേശ്യം ബറാഅത് 

രാവ് എന്നത്രെ. ഈ രാത്രിയില്‍ അനേകം പേര്‍ക്ക് പാപമോചനം 

നല്‍കപ്പെടുമെന്ന് ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്
.
         റമള്വാനിലെ ലൈലതുല്‍ഖ്വദ്റില്‍ ആണല്ലോ 

ഒരു വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ 

തയ്യാറാക്കുന്നത് എന്ന സംശയം ഇവിടെ 

സ്വാഭാവികമായും ഉത്ഭവിച്ചേക്കാം. ഇതിന് വ്യക്തമായ

 മറുപടിയുണ്ട്. ലൈലതുല്‍ഖ്വദ്റില്‍ അതത് കാര്യങ്ങളെ 

അവ നിര്‍വഹിക്കുന്നതിന് ചുമതലപ്പെടുത്തിയ 

മലകുകളെ ഏല്‍പ്പിക്കല്‍ മാത്രമാണ് ചെയ്യുക. അവ 

വിശദമായി രേഖപ്പെടുത്തലാകട്ടെ ബറാഅത്ത് 


രാവിലും.

        ലൈലതുല്‍ ബറാഅ: എങ്ങനെ ആചരിക്കണം

F¶-Xn-s\-¡p-dn¨v ASp¯ t]mÌn {]Xn-]m-Xn-¡mw. C³im AÃmlv....


pls send yuor dbts and openins to ppbusthani@gmail.com

Tuesday 5 June 2012

ലോക പരിസ്ഥിതി ദിനം


'' Green Economy: Does it include YOU? ''

world environment day logo of UNEP


     എല്ലാ വർഷവും  ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.  ഐക്യ രാഷ്ട്ര സഭ ജെനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. 
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം   ആഗോള താപനം
 ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.കാർബൺ ന്യൂട്രാലിറ്റികൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.    

          ഗ്രീന്‍  economy യില്‍ നിങ്ങളും ഉള്പേടുന്നോ  എന്നതാണ്  2012 ലെ UNEP   (united  nation environment  program  )ന്‍റെ   moto ,പരിസ്ഥിതി മാറ്റങ്ങളെ കുറിച്ച് ചിന്ദയില്ലാതവരെ ഉദ്ബോധിപ്പിക്കുന്നതിന്നു വേണ്ടിയാണ് ഈ moto  തിരഞ്ഞെടുത്തത് . പരിസ്ഥിതി ദിനത്തെ ക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ലിങ്കിതാ......  .
 പ്രകൃതിക്കു കോട്ടം തട്ടാതെ മനുഷ്യന്‍റെ ജീവിത നിലവാരം പടുത്തുയര്‍ത്തുന്നതിനാണ് ഗ്രീന്‍ എകണോമി എന്ന് പറയുന്നത്. green economy യെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ സന്ദേശം നിങ്ങളുടെ സുഹ്ര് ത്തു ക്കള്‍കും എത്തിച്ചു കൊടുക്കുക. നാളെയുടെ തലമുറയ്ക്ക് വേണ്ടി. ഈ ബ്ലോഗ്‌ അഡ്രസ്‌ എങ്കിലും ലിങ്ക് അയച്ചു നല്‍കി ഭൂമിയുടെ കാവലാലാവുക