Tuesday 20 March 2012

ഇന്ത്യന്‍ റെയില്‍വേ നഷ്ടതിലോ


C´y³ sdbnÂsh \jvS-¯ntem?
         
             C´y³ sdbnÂsh-bpsS A©p hÀjt¯¡pÅ `mhn C¶se Xocp-am-\n¨p Ignªp, \S-¸m-¡n-bmepw CsÃ-¦nepw ]pd-¯p-hn-« tI{µKh¬saânsâ \b-§Ä At§-bäw {][ntj[mÀl-am-Wv. ]mh-§-fpsS Ac-h-bÀ    Iodn tImÀ¸tdäp-IÄ¡p th­n aqe-[\w Hcp-¡p¶ Xnc-¡n-emWv \s½ `cn-¡p-¶-hÀ F¶mWv tXm¶p-¶-Xv. ImcWw \jvS-¯nsâ ]Sp-Ip-gn-bn-se¯nb C´y³  sdbnÂsh-sb Ic-I-b-äm-\mWv 30 iX-am\w hsc bm{Xm \nc¡v hÀ²n¸n¨Xv F¶mWv sdbnÂsh a{´n Znt\jv {XthZn am[y-a-§-tfmSv ]d-ª-sX¦n cmPy¯v [qÀ¯pw \nIpXn sh«n¸pw ImcWw \jvS-¯nte¡v Iq¸p-Ip-¯nb InwKv ^nj-dn\pw aäp _lp-cmjv{S Cd¡p-aXn I¼-\n-I¡pw Bh-iy-¯n-e-[nIw k_vkn-Un-IÄ \ÂIm³ Kh¬saân\v bmsXm-cp-{]-bm-k-hp-an-Ã. H³]Xv hÀj-¯n\v tijw ]pXp¡n \nÝ-bn¨ \nc-¡p-IÄ ]n³hen-¨n-sæn {]Xym-Lm[w hep-Xm-bn-cn¡pw.

Thursday 15 March 2012

wher is mullapperiyar?

മുല്ലപ്പെരിയാറിനെ നാം മറന്നുപോയോ
ഇപ്പോഴും വെള്ളം ചോര്‍ന്നു കൊണ്ടേ ഇരിക്കുന്നു ....
  പഠനങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നു........


      







മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം കാണുക..... അധികാരികള്‍ കണ്ണ് തുറക്കുക.....
എന്നുവേണമെങ്കിലും തകര്‍ന്നു വീണേക്കാവുന്ന ഒരു അവസ്ഥയിലാണ് നമ്മുടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്നുള്ളതെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു. കരിങ്കല്ലും സുര്ക്കിയും ചുണ്ണാമ്പും കൊണ്ട്
നിര്‍മ്മിച്ച60 വര്ഷത്തോളം മാത്രം ആയുസ് കല്പ്പിക്കുന്ന അണക്കെട്ട് 999 വര്ഷത്തേക്കുള്ള പാട്ടക്കരാര്‍ വസ്തുവായി പരിഗണിക്കുന്ന നമ്മുടെ കേന്ദ്ര-കേരള-തമിഴ്നാട് ര്‍ക്കാരുകളോടും ഇത് സംബന്ധിച്ച് പരാതി ശ്രവിച്ചു നടപടി കൈക്കൊള്ളാന്‍ നിയുക്തമായ ജുഡീഷ്യറി കമ്മീഷനോടും ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ....
ലക്ഷക്കണക്കിന് ജീവനുകള്‍ ഇല്ലാതാക്കിക്കൊണ്ടാവരുത് അധികാരികളുടെ ഇനിയുള്ള ഒരു തീരുമാനവും.

ഓരോ നിമിഷവും വിലപ്പെട്ടതാണ്...... അത് ഓര്‍ക്കുക.....

Tuesday 13 March 2012

ഇത് നമ്മുടെ കലികാലം  
മാധ്യമങ്ങളുടെ വിളയാട്ടം
         ഒരു സാധാരണ കേരളീയ പത്രവായനക്കാരന്‍ ഇന്ന്‌ കടുത്ത ആശങ്കയിലാണ്‌. രാവിലെ കയ്യിലെത്തുന്ന പത്രങ്ങള്‍ നെല്ലേത്‌ പതിരേത്‌ എന്ന സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നു. അസ്തമിച്ച സൂര്യന്‍ ഉദിക്കുമ്പോഴേയ്ക്കും എത്രയെത്ര സംഭവങ്ങള്‍. പലതും ഉള്ളി പൊളിക്കും പോലെ; അവസാനം വെറും ശൂന്യത. ജനങ്ങള്‍നേര്‍ക്കാഴ്ച കാണാനാവാതെവിഭ്രമത്തിലും... വിവാദങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്ന്‌ പത്ര- ചാനല്‍ മുതലാളിമാര്‍ക്ക്‌ നല്ല പോലെ അറിയാം. എന്നും പത്രങ്ങള്‍ കേരളീയ മനസ്സിന്‌ ഇരുട്ടില്‍ വെളിച്ചം പോലെ വഴികാട്ടിയായിരുന്നു. എന്തുകൊണ്ടാണ്‌ നമ്മുടെ മാധ്യമങ്ങള്‍ നിഷേധാത്മകമാകുന്നത്‌?എന്ന ചോദ്യം ചോദിച്ച്‌ നമ്മുടെ മുന്‍ പ്രസിഡണ്ട്‌. ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ചെയ്ത ഒരു പ്രസംഗത്തില്‍ ഇസ്രായേലിലെ പത്രവാര്‍ത്തയെ പറ്റി പറഞ്ഞതിങ്ങനെ "ബോംബുവര്‍ഷവും ആക്രമപരമ്പരയും" നടന്നതിന്റെ പിറ്റേ ദിവസത്തെ പത്രത്തിലെ ഓന്നം പേജിലെ പ്രധാനവാര്‍ത്തയായി വന്നത്‌ അഞ്ചു വര്‍ഷത്തെ പ്രയത്നം കൊണ്ട്‌ തന്റെ മരുപ്രദേശം ഓര്‍ക്കിഡുകളുടെ പറുദീസയാക്കി മാറ്റിയ ഒരു സാധാരണ കൃഷിക്കാരനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളുമായിട്ടായിരുന്നു. പ്രചോദനാത്മകമായ ഈ ചിത്രവും റിപ്പോര്‍ട്ടും കണ്ടുകൊണ്ടാണ്‌ അന്ന്‌ ഇസ്രായേല്‍ ജനം ഉണര്‍ത്‌. പല റിപ്പോര്‍ട്ടേര്‍സും സണ്‍ബ്ലെയറിനെ അനുകരിക്കുന്നു. ചുരുക്കത്തില്‍ അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും വര്‍ത്തമാനകാലത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു. ശരിയായ വാര്‍ത്ത മരിക്കുന്നില്ല. അതു ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്‌. സമൂഹത്തിന്റെ ഏറ്റവും വലിയ വഴികാട്ടി സ്പഷ്ടമായ വാര്‍ത്തയാണ്‌. വര്‍ത്തമാനകാലത്തേയും ചരിത്രത്തേയും രൂപപ്പെടുത്തേണ്ടത്‌ സത്യസന്ധമായ വാര്‍ത്തകളാണ്‌. പക്ഷേ, പത്രദൃശ്യമാധ്യമങ്ങള്‍ക്ക്‌ ഇതിന്‌ കഴിയുന്നുണ്ടോ എന്ന്‌ ജനങ്ങള്‍ സംശയിക്കുന്നു.

Saturday 10 March 2012

ജനാധിപത്യത്തിന്റെ ഭാവി








                                തീര്‍ത്തും ജനാധിപത്യ സര്‍ക്കാരിന്‍റെ കീഴില്‍ ഇന്ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്. അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യം ഏതൊരു പൌരനും അനുവദനീയം. ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യല്‍ സൈറ്റുകള്‍ കൊണ്ട് യുവാക്കള്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്യുന്നു.

ഒരു ചോദ്യം ബാക്കി ഇതാണോ സ്വാതന്ത്ര്യം? എന്തു പരിധിക്കുള്ളില്‍ നിന്നു കൊണ്ടാണ്, സ്വാതന്ത്ര്യത്തെ പറ്റി പറയാനാവുക? വളരെയടുത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു നിശിത വിമര്‍ശനം കാണുകയുണ്ടായി, ഓണ്‍ലൈന്‍ സ്വാതന്ത്ര്യത്തെ കുറിച്ച്. സര്‍ക്കാര്‍ പ്രതിനിധികള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളായ ഫെയ്സ്ബുക്ക്, റ്റ്വിറ്റര്‍, ഗൂഗിള്‍ എന്നിവയുടെ പ്രതിനിധികളുമായി കൂടിയാലോചന നടത്തി, ആക്ഷേപകരമായി തോന്നുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. മാദ്ധ്യമസ്വാതന്ത്ര്യത്തിനു മേലുള്ല ഒരു കടന്നു കയറ്റമാണിതെന്ന് പറയാതെ വയ്യ. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പത്ര-ടി വി മാദ്ധ്യമങ്ങളേക്കാള്‍ ഫിഫ്ത് എസ്റ്റേറ്റ് എന്ന ആശയത്തിനാണ്, ഇന്നത്തെക്കാലത്ത് പ്രാധാന്യം കൂടുതല്‍. എപ്പൊഴും അപ്ഡേറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍, മഗസിനുകള്‍, വളരെ കരുത്തോടെ ശക്തമായി ചെറുപ്പക്കാര്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്ന സോഷ്യല്‍ സൈറ്റുകള്‍ എന്നിവയടങ്ങിയതാണ്, ഫിഫ്റ്റ് എസ്റ്റേറ്റ്. ഒരു ആശയം ഒരു രാജ്യത്തിന്, എങ്ങനെ തിരിച്ചടിയായേക്കാമെന്ന് ഈജിപ്റ്റിലെ ഫെയ്സ്ബുക്ക് വിപ്ലവം നമ്മെ പഠിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന്, അരാധകരുമായി മുന്നോട്ടു പോകുന്ന ഹസാരെയുടെ സമരവും ഇതു കാണിച്ചു തന്നു. ഇത്ര തീവ്രമായ വിപ്ല്വ ചിന്ത അഭികാമ്യമോ എന്ന ആലോചനയ്ക്കൊടുവിലല്ലേ കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക എന്ന ആശയത്തിലേയ്ക്ക് വന്നത്?

Monday 5 March 2012

മുല്ലപ്പെരിയര്‍  എവിടെ പോയി ?
നാളെ ഒരന്വേഷണം