Tuesday, 5 June 2012

ലോക പരിസ്ഥിതി ദിനം


'' Green Economy: Does it include YOU? ''

world environment day logo of UNEP


     എല്ലാ വർഷവും  ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.  ഐക്യ രാഷ്ട്ര സഭ ജെനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. 
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം   ആഗോള താപനം
 ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.കാർബൺ ന്യൂട്രാലിറ്റികൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.    

          ഗ്രീന്‍  economy യില്‍ നിങ്ങളും ഉള്പേടുന്നോ  എന്നതാണ്  2012 ലെ UNEP   (united  nation environment  program  )ന്‍റെ   moto ,പരിസ്ഥിതി മാറ്റങ്ങളെ കുറിച്ച് ചിന്ദയില്ലാതവരെ ഉദ്ബോധിപ്പിക്കുന്നതിന്നു വേണ്ടിയാണ് ഈ moto  തിരഞ്ഞെടുത്തത് . പരിസ്ഥിതി ദിനത്തെ ക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ലിങ്കിതാ......  .
 പ്രകൃതിക്കു കോട്ടം തട്ടാതെ മനുഷ്യന്‍റെ ജീവിത നിലവാരം പടുത്തുയര്‍ത്തുന്നതിനാണ് ഗ്രീന്‍ എകണോമി എന്ന് പറയുന്നത്. green economy യെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ സന്ദേശം നിങ്ങളുടെ സുഹ്ര് ത്തു ക്കള്‍കും എത്തിച്ചു കൊടുക്കുക. നാളെയുടെ തലമുറയ്ക്ക് വേണ്ടി. ഈ ബ്ലോഗ്‌ അഡ്രസ്‌ എങ്കിലും ലിങ്ക് അയച്ചു നല്‍കി ഭൂമിയുടെ കാവലാലാവുക

No comments:

Post a Comment