Tuesday, 13 March 2012

ഇത് നമ്മുടെ കലികാലം  
മാധ്യമങ്ങളുടെ വിളയാട്ടം
         ഒരു സാധാരണ കേരളീയ പത്രവായനക്കാരന്‍ ഇന്ന്‌ കടുത്ത ആശങ്കയിലാണ്‌. രാവിലെ കയ്യിലെത്തുന്ന പത്രങ്ങള്‍ നെല്ലേത്‌ പതിരേത്‌ എന്ന സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നു. അസ്തമിച്ച സൂര്യന്‍ ഉദിക്കുമ്പോഴേയ്ക്കും എത്രയെത്ര സംഭവങ്ങള്‍. പലതും ഉള്ളി പൊളിക്കും പോലെ; അവസാനം വെറും ശൂന്യത. ജനങ്ങള്‍നേര്‍ക്കാഴ്ച കാണാനാവാതെവിഭ്രമത്തിലും... വിവാദങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്ന്‌ പത്ര- ചാനല്‍ മുതലാളിമാര്‍ക്ക്‌ നല്ല പോലെ അറിയാം. എന്നും പത്രങ്ങള്‍ കേരളീയ മനസ്സിന്‌ ഇരുട്ടില്‍ വെളിച്ചം പോലെ വഴികാട്ടിയായിരുന്നു. എന്തുകൊണ്ടാണ്‌ നമ്മുടെ മാധ്യമങ്ങള്‍ നിഷേധാത്മകമാകുന്നത്‌?എന്ന ചോദ്യം ചോദിച്ച്‌ നമ്മുടെ മുന്‍ പ്രസിഡണ്ട്‌. ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ചെയ്ത ഒരു പ്രസംഗത്തില്‍ ഇസ്രായേലിലെ പത്രവാര്‍ത്തയെ പറ്റി പറഞ്ഞതിങ്ങനെ "ബോംബുവര്‍ഷവും ആക്രമപരമ്പരയും" നടന്നതിന്റെ പിറ്റേ ദിവസത്തെ പത്രത്തിലെ ഓന്നം പേജിലെ പ്രധാനവാര്‍ത്തയായി വന്നത്‌ അഞ്ചു വര്‍ഷത്തെ പ്രയത്നം കൊണ്ട്‌ തന്റെ മരുപ്രദേശം ഓര്‍ക്കിഡുകളുടെ പറുദീസയാക്കി മാറ്റിയ ഒരു സാധാരണ കൃഷിക്കാരനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളുമായിട്ടായിരുന്നു. പ്രചോദനാത്മകമായ ഈ ചിത്രവും റിപ്പോര്‍ട്ടും കണ്ടുകൊണ്ടാണ്‌ അന്ന്‌ ഇസ്രായേല്‍ ജനം ഉണര്‍ത്‌. പല റിപ്പോര്‍ട്ടേര്‍സും സണ്‍ബ്ലെയറിനെ അനുകരിക്കുന്നു. ചുരുക്കത്തില്‍ അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും വര്‍ത്തമാനകാലത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു. ശരിയായ വാര്‍ത്ത മരിക്കുന്നില്ല. അതു ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്‌. സമൂഹത്തിന്റെ ഏറ്റവും വലിയ വഴികാട്ടി സ്പഷ്ടമായ വാര്‍ത്തയാണ്‌. വര്‍ത്തമാനകാലത്തേയും ചരിത്രത്തേയും രൂപപ്പെടുത്തേണ്ടത്‌ സത്യസന്ധമായ വാര്‍ത്തകളാണ്‌. പക്ഷേ, പത്രദൃശ്യമാധ്യമങ്ങള്‍ക്ക്‌ ഇതിന്‌ കഴിയുന്നുണ്ടോ എന്ന്‌ ജനങ്ങള്‍ സംശയിക്കുന്നു.

No comments:

Post a Comment