തീര്‍ത്തും ജനാധിപത്യ സര്‍ക്കാരിന്‍റെ കീഴില്‍ ഇന്ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്. അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യം ഏതൊരു പൌരനും അനുവദനീയം. ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യല്‍ സൈറ്റുകള്‍ കൊണ്ട് യുവാക്കള്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്യുന്നു.
ഒരു ചോദ്യം ബാക്കി ഇതാണോ സ്വാതന്ത്ര്യം? എന്തു പരിധിക്കുള്ളില്‍ നിന്നു കൊണ്ടാണ്, സ്വാതന്ത്ര്യത്തെ പറ്റി പറയാനാവുക? വളരെയടുത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു നിശിത വിമര്‍ശനം കാണുകയുണ്ടായി, ഓണ്‍ലൈന്‍ സ്വാതന്ത്ര്യത്തെ കുറിച്ച്. സര്‍ക്കാര്‍ പ്രതിനിധികള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളായ ഫെയ്സ്ബുക്ക്, റ്റ്വിറ്റര്‍, ഗൂഗിള്‍ എന്നിവയുടെ പ്രതിനിധികളുമായി കൂടിയാലോചന നടത്തി, ആക്ഷേപകരമായി തോന്നുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. മാദ്ധ്യമസ്വാതന്ത്ര്യത്തിനു മേലുള്ല ഒരു കടന്നു കയറ്റമാണിതെന്ന് പറയാതെ വയ്യ. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പത്ര-ടി വി മാദ്ധ്യമങ്ങളേക്കാള്‍ ഫിഫ്ത് എസ്റ്റേറ്റ് എന്ന ആശയത്തിനാണ്, ഇന്നത്തെക്കാലത്ത് പ്രാധാന്യം കൂടുതല്‍. എപ്പൊഴും അപ്ഡേറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍, മഗസിനുകള്‍, വളരെ കരുത്തോടെ ശക്തമായി ചെറുപ്പക്കാര്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്ന സോഷ്യല്‍ സൈറ്റുകള്‍ എന്നിവയടങ്ങിയതാണ്, ഫിഫ്റ്റ് എസ്റ്റേറ്റ്. ഒരു ആശയം ഒരു രാജ്യത്തിന്, എങ്ങനെ തിരിച്ചടിയായേക്കാമെന്ന് ഈജിപ്റ്റിലെ ഫെയ്സ്ബുക്ക് വിപ്ലവം നമ്മെ പഠിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന്, അരാധകരുമായി മുന്നോട്ടു പോകുന്ന ഹസാരെയുടെ സമരവും ഇതു കാണിച്ചു തന്നു. ഇത്ര തീവ്രമായ വിപ്ല്വ ചിന്ത അഭികാമ്യമോ എന്ന ആലോചനയ്ക്കൊടുവിലല്ലേ കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക എന്ന ആശയത്തിലേയ്ക്ക് വന്നത്?
No comments:
Post a Comment